പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

ഹജ് അനുമതിപത്രം: അവസാന ദിവസം ശനിയാഴ്ച

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
ജിദ്ദ: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ് അനുമതി പത്രം നല്‍കുന്ന അവസാന ദിവസം ദുല്‍ ഖഅദ 29 (നവംബര്‍ ആറ്) ശനിയായാഴ്ചയാണെന്ന് ജവാസാത്ത്  ഹജ് സേനാ കമാണ്ടര്‍ മേജര്‍ ആയ്ദ് അല്‍ഹര്‍ബി വ്യക്തമാക്കി. ഹജ് നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം ഹജ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്യണം. ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ മുഖേന വിദേശികള്‍ക്ക് ജവാസാത്തില്‍നിന്നും സൌദികള്‍ക്ക് സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റില്‍നിന്നുമാണ്  അനുമതി പത്രം നല്‍കുക. ഹജ് അനുമതി പത്രമില്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കും. അനുമതി പത്രമില്ലാതെ ആരെയും പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഹജുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ യാതൊരു അലംഭാവവും കാണിക്കില്ല. അനുമതി പത്രമില്ലാത്തവരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കും. ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പിഴചുമത്തുകയും ചെയ്യും. അനുമതി പത്രമില്ലാത്ത തീര്‍ഥാടകരുടെ എണ്ണത്തിനനുസരിച്ചാണ് വാഹനഡ്രവര്‍മാര്‍ക്ക് പിഴ ചുമത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.