കെ എം അക്ബര്‍
ചാവക്കാട്: ഇന്ത്യന്‍ അഭിഭാഷക സമൂഹത്തിന് തൊഴില്‍പരമായി അനുവദിക്കപ്പെട്ട എല്ലാ സ്വാതന്ത്യ്രവും നിഷേധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദേശിക്കുന്ന ബില്ലെന്ന് കേരള ബാര്‍ കൌണ്‍സില്‍ അംഗം അഡ്വ. ടി എസ് അജിത്ത് പറഞ്ഞു. നിര്‍ദ്ദിഷ്ഠ ബില്ലിന്റെ കോപ്പി ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്കു മുന്നില്‍ കത്തിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ അഭിഭാഷകര്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ സംഗമം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോസഫ് ബാബു അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം എച്ച് മുനീര്‍, കെ എച്ച് അബ്ദുള്‍ സമദ്, കെ പി ബക്കര്‍, കെ ബി ഹരിദാസ്, സി സുഭാഷ്കുമാര്‍, ടി രാമചന്ദ്രന്‍, സി രാജഗോപാല്‍, വി ബി പ്രിയദര്‍ശിനി, ജയശ്രീ, സി ഐ എഡിസണ്‍, മൂള്ളത്ത് വേണുഗോപാല്‍, സി എസ് സുബ്രഹ്മണ്യന്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.