ചാവക്കാട്: ചേറ്റുവ പാലത്തില്‍ നിന്ന് അജ്ഞാതന്‍ പുഴയിലേക്ക് ചാടിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തി. ഞായറാഴ്ച വൈകീട്ട് 6.45നാണ് പാലത്തിന്റെ തെക്കുഭാഗത്ത് നിന്ന് പുഴയുടെ പടിഞ്ഞാറേ ഭാഗത്തേക്ക് ചാടിയത്. റോഡിലൂടെ നടന്ന് പോയിരുന്ന വഴിയാത്രക്കാരന്‍ വിവരം നാട്ടുകാരെ അറിയിക്കുകയും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ്‌ഐ പി. അബ്ദുള്‍മുനീര്‍, വാടാനപ്പള്ളി എസ്‌ഐ എം. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഗുരുവായൂരില്‍ നിന്ന് അഗ്‌നിശമനസേനയും ആക്ട്‌സ് പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ ശക്തമായ അടിയൊഴുക്കുള്ള സമയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിജയിക്കുമോ എന്ന ആശങ്കയുമുണ്ട്. തിരച്ചില്‍ ഏറെ വൈകിയും തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.