പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

കിഡ്്നി രോഗികള്‍ക്ക് ചികിത്സാസഹായവുമായി പുന്നയൂര്‍ക്കുളത്തെ വ്യാപാരികള്‍

പുന്നയൂര്‍ക്കുളം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്്നി രോഗികള്‍ക്ക് ആശ്വാസകരമായി ചികിത്സാസഹായം ചെയ്തു കൊടുക്കുന്നതിന് ഫാ. ഡേവീസ് ചിറമ്മല്‍ ചെയര്‍മാനായുള്ള കിഡ്്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു ചാപ്റ്റര്‍ പുന്നയൂര്‍ക്കുളം ആസ്ഥാനമാക്കി രൂപീകരിക്കുന്നതാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍, ട്രഷറര്‍ വി.കെ. അബ്ദുള്‍ ഷുക്കൂര്‍, വ്യാപാരോത്സവം ജനറല്‍ കണ്‍വീനര്‍ സി.കെ. പ്രേംടിസിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞദിവസം ഫാ. ഡേവിസ് ചിറമ്മല്‍ പുന്നയൂര്‍ക്കുളത്ത് മര്‍ച്ചന്റ്സ് ഓഫീസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മര്‍ച്ചന്റ് അസോസിയേഷന്‍ ഒന്നരലക്ഷം രൂപ ഫണ്ടായും കൂടാതെ പൊതുജനങ്ങളില്‍നിന്ന് വിവിധ മെമ്പര്‍ഷിപ്പും ഈടാക്കി കൊടുക്കും. 26-ന് ഇതിനായി നാട്ടുകാരുടേയും ജനപ്രതിനിധികളേയും മറ്റും പങ്കെടുപ്പിച്ചുള്ള വിപുലമായ പ്രവര്‍ത്തന കമ്മിറ്റിക്ക് രൂപം നല്‍കും. വൈകീട്ട് നാലിന് ശ്രീലക്ഷ്മി കോംപ്ളക്സില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫാ. ഡേവിസ് ചിറമ്മലും പങ്കെടുക്കും. അന്ന് രോഗികളുടെ സഹായത്തിനായി രജിസ്ട്രേഷനും ആരംഭിക്കും. 10 ലക്ഷത്തിന്റെ ഫണ്ടും സ്വരൂപിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സംഘാടകര്‍ പറഞ്ഞു.
പുന്നയൂര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ വൃക്കരോഗികള്‍ക്ക് പ്രാധാന്യം നല്‍കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.