കെ എം അക്ബര്‍
ചാവക്കാട്: തീരദേശ മേഖലയില്‍ കവര്‍ച്ചകള്‍ പെരുകിയതോടെ ജാഗൃതാ മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും വീടുകള്‍ പുട്ടി പുറത്തു പോകുമ്പോള്‍ അയല്‍വീട്ടുകാരെയും ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടില്‍ തിരിച്ചെത്തുകയെങ്കില്‍ വിവരം പോലിസിലും അറിയിക്കണമെന്ന് സി.ഐ എസ് ഷംസുദീനും എസ്.ഐ പി അബ്ദുള്‍ മുനീറും അറിയിച്ചു. പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, ആമ പിടുത്തക്കാര്‍, സംശയാസ്പദമായ സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങുന്ന അപരിചിതര്‍ തുടങ്ങിയവരെ കുറിച്ച് ഉടന്‍ പോലിസില്‍ വിവരമറിയിക്കണം. കൂടാതെ തീരദേശ മേഖലയില്‍ വാടക ക്വാര്‍ട്ടേഴ്സകളില്‍ കഴിയുന്ന അന്യദേശക്കാരുടെ ഫോട്ടോ, പേര് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ക്വാര്‍ട്ടേഴ്സ് ഉടമകള്‍ സൂക്ഷിക്കണം. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ വെള്ളം ചോദിച്ചെത്തുന്നവരെ വീടിനകത്തേക്ക് കയറ്റരുതെന്നും നിര്‍ദേശമുണ്ട്. തീരദേശ മേഖലയിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച നടന്ന സാഹചര്യത്തിലാണ് പോലിസിന്റെ ജാഗ്രതാ മുന്നറിയിപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.