ചാവക്കാട്: മൊബൈലില്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തികൊടുക്കുന്ന മൊബൈല്‍ കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് നഗരത്തിലെ മൊബൈല്‍കെയര്‍ കടയുടമയായ പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ ജിമ്മിയെ(28)യാണ് ചാവക്കാട് സിഐ എസ്.ഷംസുദീന്‍, എസ്ഐ പി.അബ്ദുള്‍മുനീര്‍, കോണ്‍സ്റ്റബിള്‍മാരായ ജെയ്സണ്‍, മുകേഷ്, റസല്‍രാജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മൊബൈല്‍ കടയിലെ കമ്പ്യൂട്ടറില്‍ 22 മണിക്കൂര്‍ കാണാന്‍ കഴിയുന്ന അശ്ളീല വീഡിയോ ചിത്രങ്ങള്‍ സ്റ്റോക്കുള്ളതായി പോലീസ് പറഞ്ഞു. ഒട്ടനവധി നീലചിത്ര സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്ക് ഇതിനകം ചിത്രങ്ങള്‍ പകര്‍ത്തി നല്കിയതായും ദിവസവും നിരവധി പേര്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനായി കടയില്‍ എത്താറുണ്െടന്നും, മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി എത്താറുണ്െടന്നും ജിമ്മി പോലീസില്‍ മൊഴിനല്കി.
ജിമ്മിയുടെ കടയില്‍ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം രഹസ്യമായി അറിഞ്ഞ പോലീസ് ചാവക്കാട് സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ മഫ്ടിയിലെത്തി കടയില്‍നിന്നും മൊബൈലില്‍ അശ്ളീലചിത്രം പകര്‍ത്തിനല്കുന്നതിനിടയിലാണ് ജിമ്മിയെ പോലീസ് പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അശ്ളീലചിത്രമുള്ള മൊബൈലുകള്‍ പിടികൂടാന്‍ രഹസ്യസ്ക്വാഡിനെ നിയമിച്ചിട്ടുണ്െടന്നും അത്തരം മൊബൈലുകള്‍ പിടികൂടിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും സിഐ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.