കെ എം അക്ബര്‍
ചാവക്കാട്: പാഠപുസ്തകങ്ങള്‍ സ്കൂളില്‍ എത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് അവധി ദിവസമായ ഇന്നലെ സ്കൂളുകളില്‍ പ്രധാനധ്യാപകനും സൊസൈറ്റി സെക്രട്ടറിയും കാത്തിരുന്നത് ഏഴു മണിക്കൂര്‍. എന്നാല്‍ പുസ്തകങ്ങള്‍ എത്താതായതോടെ അഞ്ചു മണിക്ക് ഓഫീസ് പൂട്ടി അധ്യാപകര്‍ നിരാശരായി മടങ്ങി. എ.ഇ.ഒ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധിച്ച് സ്കൂളുകളിലേക്ക് നിര്‍ദേശമെത്തിയത്. ഇതേ തുടര്‍ന്ന് മേഖലയിലെ സ്കൂളുകളില്‍ പ്രധാനധ്യാപകനും സൊസൈറ്റി സെക്രട്ടറിയും പുസ്തകത്തിനായി കാത്തിരുന്നു. ഉച്ച വരെ കാത്തിരുന്ന് പുസ്തകം ലഭിക്കാതായതോടെ അധ്യാപകര്‍ അന്വേഷിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മറുപടി. എന്നാല്‍ അഞ്ചുമണി വരെ യാതൊരു വിവരവും ഉണ്ടായില്ല. അവധി ദിവസമായ ഇന്നലെ പല പ്രധാനധ്യാപകരും വിഹാഹ ചടങ്ങുകളടക്കമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് ഓഫീസില്‍ കാത്തിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.