മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ജീവിതകഥ പറയുന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ഒമാന്റെ 40-ാമതു ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കി. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വ, ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദാലി എന്നിവര്‍ ചേര്‍ന്നു പുസ്തകം ഒമാന്‍ എസ്റ്റാബ്ലിഷ്മെന്റ് ഫോര്‍ പ്രസ്, പബ്ലിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് സിഇഒ: അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ മുസാലം അല്‍ റഹ്ബിക്കു കൈമാറി. ’സുല്‍ത്താന്‍ ഖാബൂസ്: ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസഫാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.