മസ്ക്കത്ത് : ഒമാനിലെത്തിയ ബ്രിട്ടീഷ് രാജ്ഞിക്ക് മസ്ക്കത്ത് റോയല്‍ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്പ്പ്. ഒമാനില്‍ നാലു ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു.
എഡിന്‍ ബറോ പ്രഭു ഫിലിപ്പ് രണ്ടാമന്റെ നേതൃത്വത്തിലെത്തി ചേര്‍ന്ന സംഘത്തെ വരവേല്‍്ക്കാന്‍ സുല്‍ത്താനെ കൂടാതെ ഒമാന്‍ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സയീദ്,സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സയീദ്,ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അബ്ദുള്ള അല്‍ ഹിനായി തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു.ഒമാന്റെ നാല്പതാം ദേശീയ ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ രാജ്ഞിയും പ്രതിനിധി സംഘവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുതിര പന്തയമടക്കമുള്ള നിരവധി ചടങ്ങുകളില്‍ പങ്കെടുക്കും.ഇന്ന് വൈകീട്ട് മസ്ക്കത്ത് അഹലാം പഴയ കൊട്ടാരത്തില്‍ നടക്കുന്ന കോഫി സല്ക്കാരത്തില്‍ സുല്‍ത്താനോടൊപ്പം പങ്കെടുക്കും.

മസ്ക്കത്ത്: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഒമാന്‍ സന്ദര്‍ശനം പ്രമാണിച്ച് മസ്ക്കത്ത് അല്‍ അഹലാം കൊട്ടാരത്തില്‍ നടക്കുന്ന ബ്രിട്ടീഷ് കര കൌശല വസ്തുക്കളുടെ പ്രദര്‍ശനം വീക്ഷിക്കാന്‍ രാജ്ഞി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിനോടൊപ്പമെത്തി.
പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ച ബ്രിട്ടീഷ് കലാകാരന്മാരുടെ പെയിന്റിങ്ങ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷമായി. തുടര്‍ന്ന് അല്‍ അഹലാം ഗസ്റ് ഹൌസില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ രാജ്ഞിയും ബ്രിട്ടീഷ് പ്രതിനിധി സംഘവും സുല്‍ത്താനൊടൊപ്പം പങ്കെടുത്തു. മജ്ലിസ് ശൂറ, സ്റ്റേറ്റ് കൌണ്‍സില്‍ ചെയര്‍മാന്മാര്‍, മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സുല്‍ത്താന്‍ സായുധ സേന, റോയല്‍ ഒമാന്‍ പോലിസ് തലവന്മാര്‍, ശൈഖുമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.