ചാവക്കാട്: ചാവക്കാട് പട്ടാപ്പകല്‍ കവര്‍ച്ച വീണ്ടും. ഒരുമനയൂരില്‍ വീടിന്റെ ജനല്‍ അഴി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഒരുമനയൂര്‍ മൂന്നാംകല്ല് വലിയകത്ത് തേനിങ്ങല്‍വീട്ടില്‍ ഹംസയുടെ മകന്‍ ഇസ്്മായിലിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 12നും അഞ്ചിനും ഇടയില്‍ കവര്‍ച്ച നടന്നത്.
ബക്രീദുമായി ബന്ധപ്പെട്ട് ഇസ്്മായിലും കുടുംബവും വീടുപൂട്ടി സഹോദരിയുടെ വീട്ടില്‍ വിരുന്നുപോയി തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ കട്ടിലുനുതാഴെയുള്ള ബാഗിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീടിനകത്തെ രണ്ട് ഇരുമ്പ് അലമാരകള്‍ കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തെ സാധനങ്ങള്‍ വാരിവലിച്ചിട്ടുണ്ട്. എല്ലാ മുറിയിലും പരിശോധന നടത്തിയതിന്റെ ലക്ഷണമുണ്ട്.
ഇസ്മായിലിന്റെ പരാതിയെത്തുടര്‍ന്ന്് ചാവക്കാട് സിഐ എസ്. ഷംസുദീന്‍, എസ്ഐ പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ശനിയാഴ്ച പട്ടാപ്പകല്‍ പാലയൂരിലും ബ്ളാങ്ങാടും കവര്‍ച്ച നടത്തിയിരുന്നു. മേഖലയില്‍ നിരവധി ക്ഷേത്രങ്ങളിലും ഈയിടെ കവര്‍ച്ച അരങ്ങേറിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.