ദുബയ്: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് ദേശീയദിന, ഹിജ്റ വര്‍ഷാരംഭ അവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനു തുടങ്ങി അഞ്ചു ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് സര്‍ക്കാര്‍ മേഖലയില്‍ അവധി. എന്നാല്‍, രണ്ടിനും നാലിനുമാണ് സ്വകാര്യമേഖലക്ക് അവധി. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ചയായതിനാല്‍ തുടര്‍ച്ചയായ അവധി ലഭിക്കും. ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഫലത്തില്‍ അവധി ഡിസംബര്‍ രണ്ടിനു മാത്രമായി ചുരുങ്ങുകയും ചെയ്യും.
39ാമത് ദേശീയദിനമാണ് ഡിസംബര്‍ രണ്ടിന് രാജ്യം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം ഒന്ന് ഡിസംബര്‍ ഏഴിനാണ് വരുന്നതെങ്കിലും ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ അവധി ലഭിക്കുന്നതു പരിഗണിച്ചാണ് അവധികള്‍ ഒരുമിച്ചു നല്‍കാന്‍ തീരുമാനിച്ചത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധിയുടെ രണ്ടുദിവസം അടുത്തുവരികയാണെങ്കില്‍ ഒന്നിച്ചു നല്‍കാമെന്ന് ദേശീയനിയമത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. വിദ്യാഭ്യാസ മന്ത്രിയും ദേശീയ ഗവണ്‍മെന്റ് മനുഷ്യവിഭവ അതോറിറ്റി ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖത്താമിയാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അവധി അറിയിച്ചുകാുെള്ള സര്‍കുലര്‍ പുറത്തിറക്കിയത്.
സ്വകാര്യമേഖലക്ക് അവധി പ്രഖ്യാപിച്ചുകാുെള്ള അറിയിപ്പ് തൊഴില്‍ മന്ത്രി സഖര്‍ഗോബാഷാണ് പുറപ്പെടുവിച്ചത്. സ്വകാര്യസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച ഉള്‍പെടെ മൂന്നു ദിവസത്തെ അവധിക്കുശേഷം നാലിന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.