പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു യു.എ.ഇ. ഒരുങ്ങി


നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: ഇന്ത്യന്‍ രാഷ്ട്രപതി  ശ്രീമതി പ്രതിഭ പാട്ടീലിനെ വരവേല്‍ ക്കാന്‍ യു.എ.ഇ. തലസ്ഥാന മായ അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ.യില്‍ എത്തുന്ന  ഇന്ത്യയുടെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ രാഷ്യ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ ഉന്നത വൃത്തങ്ങള്‍  തയ്യാറെടുക്കുന്നു. ഈ മാസം 21 മുതല്‍ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു യു.എ.ഇ.യില്‍ എത്തുന്ന ഇന്ത്യന്‍ രാഷ്ട്രപതി  പ്രതിഭ പാട്ടീലിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍  സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ  സംഘടനകളും വിവിധ ഏജന്‍സികളും വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങി. സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെ ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചെപ്പെടുത്ത്താനുള്ള കരാറുകളില്‍ ഒപുവേക്ക് മെന്നാണ് സൂചന. ലോകത്ത് വളര്‍ന്നു വരുന്ന രണ്ടാം സാമ്പത്തീക ശക്തി യായ ഇന്ത്യയെ യു.എ.ഇ. വളരെ ഗൌരവ പൂര്‍വ്വമാണ്‌ പരിഗണിക്കുന്നത്. സന്ദര്‍ശന വേളയില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറിന്റെ പുതിയ കെട്ടിടവും രാഷ്ട്ര പതി ഉത്ഘാടനം ചെയ്യും.  വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ്  അബുദാബി ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനു തുറന്നു കൊടുക്കുന്നത്. രാഷ്ട്ര പതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു  സര്‍ക്കാര്‍ തലത്തിലും  ഔദ്യോഗിക തലങ്ങളിലും ഒരുക്കങ്ങള്‍  അവസാന ഘട്ടത്തിലാണ്. രാഷ്‌ട്രപതിക്കുവേണ്ടി അബുദാബി  ഇന്‍റെര്‍ കൊണ്ടി നെന്ടല്‍  ഹോട്ടലിലെ പ്രസിഡന്ഷ്യല്‍  സൂട്ട് ഒരുങ്ങിക്കഴിഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.