പേജുകള്‍‌

2010, നവംബർ 4, വ്യാഴാഴ്‌ച

കുന്നംകുളം നഗരസഭ ആരു ഭരിക്കും

കുന്നംകുളം: കേവല ഭൂരിപക്ഷമില്ലാതെ ത്രിശങ്കു സ്വര്‍ഗത്തിലായ നഗരസഭ ഭരണത്തിന് അധ്യക്ഷ പദം തേടി മുന്നണികളും ബിജെപിയും മത്സരിക്കും. രണ്ടായിരത്തില്‍ ഭരിച്ചതു പോലെ കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ബാന്ധവം വേണ്ടെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ ചര്‍ച്ച വഴി മുട്ടുകയായിരുന്നു. 37 അംഗ കൌണ്‍സിലില്‍ 14 സീറ്റുള്ള യുഡിഎഫിന്, മൂന്ന് സീറ്റ് നേടിയ ഇടതുപക്ഷ ഏകോപന സമിതിയുടെ വോട്ട് ഇനി നിര്‍ണായകമാകും.
പതിനഞ്ച്  സീറ്റുള്ള എല്‍ഡിഎഫിനെ അഞ്ചംഗ ബിജെപി സഹായിക്കില്ല.  ആരെയും പിന്തുണയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ഏകോപന സമിതിക്കാര്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കാമെന്ന് രഹസ്യ ധാരണയായിട്ടുണ്ട്. ഈ വിലയിരുത്തലില്‍ തത്വാധിഷിഠത പിന്തുണ യുഡിഎഫിന് കിട്ടുമെന്ന് സൂചനയുണ്ട്. ഭരണത്തില്‍ പങ്കാളികളാകാന്‍ ഉദ്ദേശ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഉപാധികളോടെയായിരിക്കും യുഡിഎഫുമായി ഏകോപന സമിതി  കൈ കോര്‍ക്കുക.
വിവാദമുണര്‍ത്തിയ സിപിഎമ്മിന്റെ ബിഒടി നടപടി സംബന്ധിച്ച് യുഡിഎഫിന്റെ പിന്‍തുടര്‍ച്ചാ നയം,  വര്‍ഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് തുടങ്ങിയവയൊക്കെ ഉപാധികളായിഏകോപന സമിതിക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. പിന്തുണ ഉറപ്പാക്കാനായാല്‍ യുഡിഎഫ് തന്നെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളെടുത്തേക്കും. നേരത്തെ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിനും വൈസ് ചെയര്‍മാന്‍ സ്ഥാനം ബിജെപിക്കും നല്‍കാനായിരുന്നു ധാരണ. കമ്മിറ്റിയിലെ ഭൂരിപക്ഷത്തിനനുസതൃമായി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവികള്‍ ധാരണയോടെ ബിജെപി ഏറ്റെടുത്തേക്കും.  ഇതോടെ യുഡിഎഫിനും ബിജെപിക്കും സംസ്ഥാന നേതൃത്വത്തെ മറികടക്കാതെ തന്നെ ഭരണം പങ്കിട്ട് മുഖം രക്ഷിക്കാനുമാകും.
ചെയര്‍മാന്‍ സ്ഥാനം എസ്സി ജനറലായ ഇവിടെ വൈസ് ചെയര്‍മാന്‍ വനിതയാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ എണ്ണം ആറാക്കി വര്‍ധിപ്പിച്ചതില്‍ മൂന്ന് അധ്യക്ഷ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ധനകാര്യം, ക്ഷേമം, മരാമത്ത് എന്നീ  സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവികളില്‍ വനിതയാകണമെന്നതിനാല്‍ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനമേ പുരുഷന്മാര്‍ക്ക് ഉണ്ടാകൂ. ഇത് എങ്ങനെ പങ്കിട്ടെടുക്കണമന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.