അബുദാബി: രാഷ്ട്രപതി പ്രതിഭ പാട്ടീലിന് യുഎഇയുടെ സ്നേഹോഷ്മള വരവേല്‍പ്. ഇന്ന്(തിങ്കള്‍) ഉച്ചയ്ക്ക് മുഷ്റിഫ് കൊട്ടാരത്തില്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ രാജകീയ സ്വീകരണത്തോടെ രാഷ്ട്രപതിയുടെ ഒൌദ്യോഗിക പരിപാടികള്‍ക്കു തുടക്കമായി.
ഇരു രാഷ്ട്രനേതാക്കളും സംയുക്തമായി സൈന്യത്തിന്റെ ഗാര്‍ഡ് ഒാഫ് ഒാണര്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യയുടെ ദേശീയഗാനം ഉയര്‍ന്നു. ആദരവ് അര്‍പ്പിച്ച് പീരങ്കിയില്‍ നിന്ന് 21 ആചാരവെടികള്‍ മുഴങ്ങി. തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തെ നയിച്ച് യൂണിയന്‍ ഹാളിലേക്കു നീങ്ങിയ രാഷ്ട്രപതിയെ ഷെയ്ഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വരവേറ്റു.
യുഎഇ പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പടിഞ്ഞാറന്‍ മേഖലയിലെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഹസ്തദാനം നല്‍കി.
യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്ഖ ലുബ്ന അല്‍ ഖാസിമി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് എന്നിവര്‍ രാഷ്ട്രപതിയുടെ ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രാഷ്ട്രതിയും സംഘവും യുഎഇയില്‍ എത്തിയത്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.