ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ റജീന മൊയ്‌നുദ്ദീനേയും വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ എ.വി. അബ്ദുള്‍ റസാഖിനേയും തിരഞ്ഞെടുത്തു. റജീന മൊയ്‌നുദ്ദീന് ഏഴ്‌വോട്ടും, എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ ശോഭന രവീന്ദ്രന് ആറ്‌വോട്ടും ലഭിച്ചു. 9-ാം വാര്‍ഡംഗമാണ് റജീന മൊയ്‌നുദ്ദീന്‍. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐയിലെ അഡ്വ. മുഹമ്മദ് ബഷീര്‍ എ.വി. റസാഖിനെതിരെ മത്സരിച്ചു. ഏഴ്‌വോട്ട് റസാഖിനും, 6 വോട്ട് ബഷീറിനും ലഭിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.