പാവറട്ടി: കൂരിക്കാട്, പൈങ്കണ്ണിയൂര്‍ പുഴയോരത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന എട്ട് ലോഡ് മണല്‍ പോലീസ് പിടികൂടി. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൈങ്കണ്ണിയൂര്‍ സ്വദേശി വലിയകത്ത് ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേറ്റുവ പുഴയില്‍നിന്ന് അനധികൃതമായി മണലെടുത്ത് വഞ്ചികളില്‍ കൊണ്ടുവന്ന് പുഴയോരത്ത് സൂക്ഷിച്ചിരുന്ന മണലാണ് പോലീസ് പിടികൂടിയത്. പുഴയോരത്തുനിന്ന് ആറ് ലോഡും ഹമീദിന്റെ വീട്ടുവളപ്പില്‍നിന്ന് രണ്ട് ലോഡ് മണലും കണ്ടെടുത്തു. പിടികൂടിയ മണല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മണല്‍മാഫിയാ സംഘങ്ങള്‍ ചേറ്റുവ പുഴയില്‍നിന്ന് വ്യാപകമായി അനധികൃത മണലെടുത്ത് കഴുകി നല്ല മണലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മേഖലയില്‍ കച്ചവടം നടത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.