പാവറട്ടി: കളഞ്ഞ് കിട്ടിയ നാല്പവന്റെ സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് സത്യസന്ധതയുടെ സ്വര്‍ണത്തിളക്കമായി മാറിയ പാടൂര്‍ ഇടിയഞ്ചിറ സ്വദേശി റിന്‍ഷാദിന് നാടിന്റെ അനുമോദന പ്രവാഹം. വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് റിന്‍ഷാദിനെ ആദരിക്കാനും അനുമോദിക്കാനും പൌരപ്രമുഖര്‍ ഒത്തുകൂടിയത്.
അനുമോദന യോഗം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞപ്പു ഉദ്ഘാടനം ചെയ്തു. അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എഎസ്ഐ പി.വി. രാധാകൃഷ്ണന്‍ റിന്‍ഷാദിനെ പൊന്നാട അണിയിച്ചു. പൌര പ്രമുഖരായ ബീന മണി, ആര്‍.എ. അബ്ദുല്‍മനാഫ്, മുസ്തഫ തങ്ങള്‍, അഷറഫ് തങ്ങള്‍, സണ്ണി വടക്കന്‍, പോള്‍ കാഞ്ഞിരത്തിങ്കല്‍, ബേബി പുന്നയൂര്‍, ഇ.എം. സിദ്ദിഖ് ഹാജി, പി.എ. ബാലകൃഷ്ണന്‍, സെയ്ത് തങ്ങള്‍ കളഞ്ഞ് കിട്ടിയ ആഭരണത്തിന്റെ ഉടമസ്ഥന്‍ പട്ടാമ്പി സ്വദേശി റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് പഞ്ചവടി കടപ്പുറത്ത് സൌഹൃദ തീരം ബക്രീദിനോട് അനുബന്ധിച്ച് നടത്തിയ ബീച്ച് ഫെസ്റ്റിവലിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. ബീച്ച് ഫെസ്റ്റിവലില്‍ വളയും മാലയും വില്‍ക്കുന്ന സ്റ്റാളിലെ ജീവനക്കാരനായാണ് പാടൂര്‍ പുതുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ റിന്‍ഷാദ് പ്രദേശത്തുണ്ടായിരുന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കുന്നതിനിടെയാണ് കടപുറത്ത് പൂഴിയില്‍ താഴ്ന്ന ആഭരണത്തിന്റെ ഭാഗം റിന്‍ഷാദ് കണ്ടത്. താലിയോടു കൂടിയ മാല ഉടന്‍ തന്നെ റിന്‍ഷാദ് ഫെസ്റ്റിവല്‍ സംഘാടകരെ ഏല്‍പ്പിച്ചു. പിന്നീട് വടക്കേകാട് പൊലീസിന് കൈമാറിയ ആഭരണ ഉടമസ്ഥരെത്തി കൈപറ്റി. റിന്‍ഷാദിന്റെ സത്യസന്ധതയില്‍ സന്തുഷ്ടരായ നിരവധി പേര്‍ റിന്‍ഷാദിന് സമ്മാന പൊതികള്‍ കൈമാറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.