പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

 
അബുദാബി: സാംസ്കാരിക, മതസൌഹാര്‍ദം പ്രചരിപ്പിക്കുന്നതിലും അന്യമതങ്ങളെ ബഹുമാനിക്കുന്നതിലും ഇന്ത്യയ്ക്കും യുഎഇയ്ക്കും പൊതു നയങ്ങളാണുള്ളതെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അബുദാബിയില്‍ ഇന്ത്യന്‍ ഇസ്ല്ാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യയുടെ ചരിത്രത്തിലും ഭാഷ, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അറബ് സാന്നിധ്യം നല്‍കിയ സംഭാവനകളെപ്പറ്റി പറഞ്ഞ രാഷ്ട്രപതി, യുഎഇയും ഇന്ത്യയും തമ്മിലുള്ള കള്‍ച്ചറല്‍ ബ്രിഡ്ജ് ആയി ഇസ്ല്ാമിക് സെന്റര്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിച്ചു.
യുഎഇയിലെ ഭരണാധികാരികള്‍ ഇന്ത്യന്‍ വംശജരോടും അവരുടെ മതവിശ്വാസങ്ങളോടും എന്നും വിശാല മനസ്കതയോടെയാണ് പെരുമാറിയിട്ടുള്ളത്. യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്ഖാ ലുബ്ന അല്‍ ഖാസിമി, കേന്ദ്ര ഊര്‍ജ സഹമന്ത്രി ഭരത് സിങ് സോളങ്കി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എംകെ ലോകേഷ്, ഇസ്ളാമിക് സെന്റര്‍ രക്ഷാധികാരി എം.എ യൂസഫലി എന്നിവര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണെന്നും നാളത്തെ നേതാക്കളാണെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകം അതിവേഗം മുന്നോട്ട് പോവുകയാണ്. ഈ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ നീങ്ങണമെന്നും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് സ്കൂള്‍ നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്ക് രാഷ്ട്രപതി സമ്മാനം നല്‍കി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.