ഗുരുവായൂര്‍: പൂക്കോട്, തൈക്കാട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ച ഗുരുവായൂര്‍ നഗരസഭ ഇന്നലെ നിലവില്‍ വന്നതോടെ പഞ്ചായത്തുകള്‍ ഇല്ലാതായി. ഈ രണ്ട് പഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥരെ 2011 മാര്‍ച്ച് 31 വരെ ഇവിടെത്തന്നെ തുടരാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസുകളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇനി മുതല്‍ ഗുരുവായൂര്‍ നഗരസഭയുടെ സോണല്‍ ഓഫിസായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ എല്ലാ രേഖകളിലും ഗുരുവായൂര്‍ നഗരസഭ എന്ന് രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുള്ളതായി സെക്രട്ടറി എന്‍. വിജയകുമാര്‍ അറിയിച്ചു. ഈ ഓഫിസുകള്‍ ഉടന്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.