പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

തെരുവില്‍ അവശനായിക്കിടന്ന അനാഥയുവാവിന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട്: തെരുവില്‍ അവശനായിക്കിടന്ന അനാഥയുവാവിന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി. പാവറട്ടിയില്‍ തെരുവോരത്തു കണ്ട യുവാവിനാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ ചികിത്സയും അഭയവും നല്‍കിയത്. പോലീസിന്റെ സഹായത്തോടെ ഇയാളെ മുല്ലശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് ചാവക്കാട് താലൂക്ക് ആസ്​പത്രിയിലേക്കും മറ്റി. ദിവസങ്ങളോളം യുവാവ് പട്ടിണികിടന്നതുകാരണമാണ് അവശനിലയിലായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂര്‍ക്കഞ്ചേരിയാണ് സ്വദേശമെന്ന് യുവാവ് അവ്യക്തമായി പറയുന്നുണ്ട്. ചികിത്സയ്ക്കുശേഷം യുവാവിനെ മനോരോഗികളെ പുനരധിവസിപ്പിക്കുന്ന അവണൂരിലെ ധര്‍മോദയം ഭവനില്‍ പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.