ഗുരുവായൂര്‍: തൈക്കാട് പള്ളിറോഡിനടുത്തെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. അലമാര കുത്തിത്തുറന്ന് 19,000 രൂപ കവര്‍ന്നു. തട്ടായില്‍ ഉമര്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ തൈക്കാട് പുഴങ്ങരയില്ലത്ത് സുലെമാനും കുടുംബവുമാണ് താമസിച്ചിരുന്നത്. സുലൈമാന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി വീടു പൂട്ടി പോയതായിരുന്നു കുടുംബം. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ലും വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അകത്തെ മൂന്ന് വാതിലുകള്‍ തകര്‍ത്തു. രണ്ട് ഇരുമ്പ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേശ കുത്തിത്തുറന്ന ശേഷമാണ് പണം കവര്‍ന്നത്. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി. മേഖലയില്‍ കവര്‍ച്ച പതിവായത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.