കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്സ്ക്)ഓണം - ഈദ് ഗാല ആഘോഷങ്ങള്‍ നവംബര്‍ 16 ചൊവ്വാഴ്ച മൈദാന്‍ഹവല്ലി അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ആഡിറ്റൊറിയത്തില്‍ വെച്ച് നടത്തപെട്ടു. കേരള പാരമ്പര്യത്തിന്റെ തനിമയാര്‍ന്ന കാവടി, ചെണ്ട മേളം ,താലം എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ വിശിഷ്ടഥിധികളെ വേദിയിലേക്ക് ആനയിച്ച് ഈ വലിയ സംരംഭത്തിന്നു തുടക്കം കുറിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ ശ്രീ അജയ് മല്‍ഹോത്ര ഭദ്രദീപം കൊളുത്തി ഈ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു,ഓണം ഈദ് ആശംസകള്‍ നേര്‍ന്നതോടൊപ്പം തൃശൂര്‍ അസോസ്സിയെഷന്റെ സാമൂഹിക കലാ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ,കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ദിയില്‍ ഇന്ത്യന്‍ എംബസി വഹിക്കുന്ന പങ്കിനെ പറ്റിയും ശ്രോദാക്കളെ അദ്ദേഹം ഉധ്ബോതിപ്പിച്ചു.തിങ്ങി നിറഞ്ഞ സദസ്സില്‍ ശ്രീ സണ്ണി കവലക്കാട്ട് സാംസ്കാരിക സമ്മേളനത്തിനു അദ്ധ്യക്ഷത വഹിച്ചു.തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സമൂഹത്തിനോടുള്ള കടപ്പാട് ഈ ഒത്തുകൂടലില്‍ കൂടി നിലനിര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീ മുഹമ്മദ് റാഫി പടിയത്ത് സംഘടനയുടെ നിലവിലുള്ളതും,ഭാവി പ്രവര്‍ത്തനങ്ങളെയും പറ്റിവിവരിച്ചു സംസാരിച്ചു,സമൂഹത്തിന്റെ വ്യത്യസ്ഥ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന വെക്തികള്‍ക്ക് നല്‍കുന്ന പഴശ്ശിരാജ അവാര്‍ഡിനര്‍ഹാനായ ശ്രീ സൈമണ്‍ വര്‍ഗീസിനെ ശ്രീ സണ്ണി കവലക്കാട്ട് പൊന്നാടയണീച്ച് ആദരിച്ചു. സുഹ്റാ ഹോം & ടെവലപ്പ്‌മെന്റിന്റെ മാനാജിംഗ് ഡയരക്ടറും,ഈ മെഗാ പ്രോഗ്രാമിന്റെ സ്പോണ്‍സാറുമായ ശ്രീ സഗീര്‍ ഹൈദ്രോസ് അസ്സോസ്സിയെഷനോടുള്ള നന്ദി അറിയീച്ചു,അസോസിയേഷന്‍ വൈസ് പ്രസിഡന്‍ണ്ടും പ്രോഗ്രാമിന്റെ കണ്‍വീനറുമായ ശ്രീ സെബാസ്റ്റ്യന്‍ വതുക്കാടന്‍ സദസ്സിനെ സ്വാഗതം ചെയ്തു പ്രസംഗിച്ചു ,വനിതാ വേദി പ്രസിഡന്റ് ശ്രീമതി സൂസന്‍ സെബാസ്റ്റ്യന്‍ ,കളിക്കളം പ്രസിഡന്റ് കുമാരി രുചിത്ര ദിനേശ് എന്നിവര്‍ ആശംസാ പ്രസ്സംഗം നടത്തി. അസോസിയേഷന്‍ ട്രഷറര്‍ ശ്രീ ജെല്‍സന്‍ അക്കര നന്ദി പ്രകാശനം നടത്തി. പത്ത് - പന്ത്രണ്ടു ക്ലാസ്സുകളില്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടികളെ ആദരിച്ചതോടൊപ്പം അവര്‍ക്കുള്ള അവാര്‍ഡുകള്‍ കുമാരി അഫ്റ റാഫി പടിയത്ത് ,കുമാരി സ്റ്റെഫി സണ്ണി കവലക്കാട്ട് ,ശ്രീമതി മിഷ ജെല്സണ്‍ അക്കര ,എന്നിവര്‍ വിതരണം ചെയ്തു, ഈ ഓണം ഈദ് ഗാല പരിപാടി സുഹറഹോം &ടെവലപ്മെന്റ്റ് ,വെസ്റ്റേണ്‍ യൂണിയന്‍ എക്സ്ചേഞ്ച് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തു, തുടര്‍ന്ന് സാംസ്കാരിക പരിപാടികള്‍ അരങ്ങേറി ,ജുഗല്‍ ബന്ധി ,തിരുവാതിരക്കളി ,മാര്‍ഗംക്കളി തുടങ്ങിയ ഇനങ്ങള്‍ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.പ്രശസ്ത പിന്നണി ഗായകരും ,അവതാരകരുമായ മിസ്സ് സിസലി അബ്രഹാം,മിസ്സ് സൈറാ സലിം,ശ്രീ സജിഷ് കുട്ടനെല്ലൂര്‍ ,ശ്രീ സലിഷ് ശ്യാം ,ശ്രീ മിഥുന്‍ പയ്യോളി തുടങ്ങിയവരുടെ പരിപാടികള്‍ ജനങ്ങളെ കോരിത്തരിപ്പിച്ചു, പാരമ്പര്യ രീതിയിലുള്ള ഓണ സദ്ദ്യയും ഉണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.