പേജുകള്‍‌

2010, നവംബർ 27, ശനിയാഴ്‌ച

വൈദ്യുത കാലുകള്‍ കാട് കയറി: അപകടം തൊട്ടരികില്‍


പാവറട്ടി: എളവള്ളി പഞ്ചായത്തിലെ പണ്ടറക്കാട് ജുമ മസ്ജിദിനു സമീപം വൈദ്യുത കാലുകള്‍ കാട് കയറി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിനരികിലൂടെ കടന്നുപോകുന്ന റോഡിലെ വൈദ്യുത കാലുകളിലാണു കാട്ടുവള്ളികള്‍ പടര്‍ന്നു കയറിയത്. ചിലതു വൈദ്യുത കാലുകള്‍ കാണാത്തവിധം മൂടിയിട്ടുണ്ട്.
ലൈനില്‍ മുട്ടികിടക്കുന്നതു മൂലം വള്ളിപടര്‍പ്പില്‍ വൈദ്യുതിയുള്ളതായി നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്ന വഴിയില്‍ അപകടം തൊട്ടരികിലാണ്. ആറിലധികം വൈദ്യുത കാലുകളിലാണു കാട് കയറിയത്. പറപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള ഇൌ പ്രദേശത്തു തെരുവുവിളക്കും കത്തുന്നില്ല. തോട്ടുവക്കത്തെ ചില വൈദ്യുത കാലുകള്‍ വീഴാറായ നിലയിലാണ്. ആവശ്യങ്ങളും പരാതികളും അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.