പേജുകള്‍‌

2010, നവംബർ 29, തിങ്കളാഴ്‌ച

എലിസബത്ത് രാജ്ഞി ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു

മസ്ക്കത്ത്: ബ്രിട്ടന്റെ പരമോന്നത വനിത എലിസബത്ത് രാജ്ഞി നാലു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മസ്ക്കത്തില്‍ നിന്നു യാത്ര തിരിച്ചു.
 ഒമാന്റെ നാല്‍പ്പതാം ദേശീയ ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായെത്തിയ രാജ്ഞിക്ക് രാജകീയ വരവേല്‍പ്പാണ് ഒമാന്‍ നല്‍കിയത്.  ഒമാനും ബ്രിട്ടനും തമ്മിലെ സൌഹ്യദ ബന്ധം ഊട്ടിയുറപ്പിക്കാനും നിരവധി പൊതു വിഷയങ്ങളിലിടപ്പെടാനും രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം മൂലം സാധിച്ചുവെന്ന് അധിക്യതര്‍ വിലയിരുത്തി.
 31 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഒമാനിലെത്തിയ രാജ്ഞിയെ വിമാനത്താവളത്തില്‍ ചെന്ന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് നേരിട്ട് സ്വീകരിച്ചാനയിക്കുകയാണുണ്ടായത്.31 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്ഞി കപ്പല്‍ മാര്‍ഗം ഒമാനിലെത്തിയപ്പോഴും സുല്‍ത്താന്‍ നേരില്‍ സ്വീകരിച്ചിരുന്നു.
 അല്‍ അഹലാം പാലസിലെത്തിയ രാജ്ഞിയെ 21 ആചാരവെടികളുടെ അകമ്പടിയോടെ ഒമാന്റെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ കൊട്ടാരത്തിലേക്ക് നയിച്ചു.
 ഒമാന്റെ സ്മരണ നില്‍നിറുത്താനുതകുന്ന പ്രത്യേക സമ്മാനം രാജ്ഞിക്ക് സുല്‍ത്താന്‍ നല്‍കിയപ്പോള്‍ രാജ്ഞി സുല്‍ത്താനു പ്രത്യേക മാലയും സമ്മാനിച്ചു.
 ബ്രിട്ടീഷു കലാകാരന്മാരുടെ പെയിന്റിങ്ങും ഒമാന്റെ കുതിര പന്തയവും വീക്ഷിക്കാന്‍ രാജ്ഞിയും സുല്‍ത്താനും ഒരുമിച്ചെത്തി.ബ്രിട്ടീഷ് സമൂഹം നല്‍കിയ സ്വീകരണത്തിലും അല്‍ അഹലാം പാലസില്‍ ഒരുക്കിയ വിരുന്നിലും രാജ്ഞി പങ്കുകൊണ്ടു.ഒമാന്‍ ഭരണാധികാരിയുടെ ഉപദേഷ്ടാക്കളുമായി രാജ്ഞി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
 രാജ്ഞിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷാസന്നാഹങ്ങളാണ്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കിയത്.പലയിടത്തും മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.