പേജുകള്‍‌

2010, നവംബർ 2, ചൊവ്വാഴ്ച

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ ഓര്‍മ്മകള്‍ അലയടിച്ചു

ഗുരുവായൂര്‍: കേരള സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ തിങ്കളാഴ്ച ഗുരുവായൂരില്‍ അലയടിച്ചു.

ത്യാഗോജ്ജ്വലമായ ആ ഇതിഹാസ സമരത്തിന്റെ 79-ാം വാര്‍ഷികദിനമായിരുന്നു തിങ്കളാഴ്ച. ഗാന്ധിയന്മാരും ഗുരുവായൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് ക്ഷേത്രപ്രവേശന സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സത്യാഗ്രഹസ്മരണ പുതുക്കി.

അനുസ്മരണച്ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതിയംഗം എ.വി. ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, രാഖി എസ്. വാര്യര്‍, മുന്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി, ഹരിജന്‍ സേവാസംഘം കേന്ദ്രപ്രസിഡന്റ് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, സര്‍വ്വോദയ നേതാവ് തവനൂര്‍ സുകുമാരന്‍, ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.പി. കരുണാകരന്‍, ആര്‍. നാരായണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി മണികണ്ഠവാര്യര്‍, മാധ്യമപ്രവര്‍ത്തകരായ എ. വേണുഗോപാല്‍, വി.പി. ഉണ്ണികൃഷ്ണന്‍, നായര്‍ സമാജം സെക്രട്ടറി വി. അച്യുതക്കുറുപ്പ്, സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഹരിനാരായണന്‍, ദേവസ്വം സഹകരണ ബാങ്ക് പ്രസിഡന്റ് വി. മുരളി, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ വേങ്ങേരി രാമന്‍ നമ്പൂതിരി, കൃഷ്ണനാട്ടം അധ്യാപകന്‍ വി. അച്യുതന്‍കുട്ടി, ചേമ്പര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി രവി ചങ്കത്ത്, വിവിധ സംഘടനാ ഭാരവാഹികളായ വി.കെ. ശശികുമാര്‍, സജീവന്‍ നമ്പിയത്ത്, ആചാര്യ സി.പി. നായര്‍, അഡ്വ. ഷൈന്‍ മനയില്‍, ബാബു അണ്ടത്തോട്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ടി.വി. സോമന്‍, മാനേജര്‍ കെ.കെ. ഗോപാലകൃഷ്ണന്‍, ജനു ഗുരുവായൂര്‍, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേവസ്വത്തിലെ സംഘടനകളും അനുസ്മരണച്ചടങ്ങുകള്‍ നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.