കെ എം അക്ബര്‍
ഗുരുവായൂര്‍: ഗള്‍ഫില്‍ നിന്നും പണം തട്ടിപ്പ് നടത്തിയ കേസില്‍ പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഗുരുവായൂര്‍ കണ്ടാണശേരി ചൊവ്വല്ലൂര്‍പ്പടി സ്വദേശി ഇ ഇ ഷറഫുദീന്റെ പരാതിയിലാണ് കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് കോവല്‍സ്റ്റോര്‍ റഷിദ് മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍, മകന്‍ സിറാജുദീന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഗുരുവായൂര്‍ പോലീസിനോട് ഉത്തരവിട്ടത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനിടയില്‍ അബ്ദുള്‍ റഹ്മാനും സിറാജുദീനും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വാങ്ങുകയും രണ്ടര ലക്ഷം രൂപ തിരികെ നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ മുങ്ങിയെന്നും കാണിച്ചാണ് ഷറഫുദീന്‍ പരാതി നല്‍കിയത്. വാദിക്കു വേണ്ടി അഡ്വ. ബിജു വലിയപറമ്പില്‍ ഹാജറായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.