കെ എം അക്ബര്‍
ഗുരുവായൂര്‍: സ്ത്രീ ശാക്തീകരണ മേഖലകളില്‍ ഇസ്ലാമിക പ്രവര്‍ത്തകക്ക് മാറി നില്‍ക്കാനാവില്ലെന്ന് എന്‍.ഡബ്ളിയു.എഫ് സംസ്ഥാന പ്രസിഡന്റ് കവിതാ നിസാര്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ നഗരസഭ ടൌണ്‍ ഹാളില്‍ എന്‍.ഡബ്ളിയു.എഫ് തൃശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ 'ഉണര്‍വ് 2011' വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ വേട്ടയാടപ്പെടുന്നതില്‍ മോചനം നേടാന്‍ സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും കവിതാ നിസാര്‍ കൂട്ടിചേര്‍ത്തു. ജില്ലാ പ്രസിഡന്റ് റഫീഖാ സലാം അധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം ഫാറൂഖ്, റസിയാ ഇബ്രാഹിം, ലഫിത, മൈമൂനാ അഷറഫ്, ഹാരിസ് കണ്ണൂര്‍ സംസാരിച്ചു. അറുനൂറോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.