കെ എം അക്ബര്‍
ചാവക്കാട്: അര്‍ധരാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ അടുക്കള തകര്‍ന്നു. കടപ്പുറം അഞ്ചങ്ങാടി വളവില്‍ അറക്കല്‍ വീട്ടില്‍ നഫീസയുടെ വീടിനോടു ചേര്‍ന്നുള്ള ഓലമേഞ്ഞ അടുക്കളയാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു സംഭവം. കടല്‍ വെള്ളം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇതേ സമയം വീട്ടില്‍ നഫീസയും മകളും രണ്ട് പേരക്കുട്ടികളുമാണ് ഉണ്ടായിരുന്നത്. കടലേറ്റത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിപ്പന്‍ തിരമാലയെ തുടര്‍ന്ന് കരയില്‍ വന്‍ തോതില്‍ മണ്ണിെലിപ്പുണ്ടായി. ഇതോടെ നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.