കെ എം അക്ബര്‍
ചാവക്കാട്: മാഫിയകളെ കയ്യാമം വെക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ മാഫിയകളുടെ സംരക്ഷകരായി മാറിയെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച ദ്വിദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാഫിയകളുടെ സംഘമ ഭൂമിയായി മാറിയ കേരളത്തില്‍ വി എം സുധീരനെ പോലെയുള്ള വേറിട്ട ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ആശ്വസകരമാണെന്നും അദേഹം പറഞ്ഞു. എം എ റഹ്മാന്‍ സേഠ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് വട്ടേകാട്, എം എ ആദം, റഫീഖ് വാടാനപ്പള്ളി, സുലൈമാന്‍ ഹാജി എന്നിവരാണ് ഉപവാസമിരിക്കുന്നത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ടി എല്‍ സന്തോഷ്, അഷറഫ് വടക്കൂട്ട്, ജമാല്‍ പെരുമ്പാടി, ഷറഫുദീന്‍ മുനക്കകടവ്, പി കെ ബഷീര്‍, കെ എ സദറുദീന്‍, ഐ കെ വിജയരാജന്‍, ടി വി മുഹമ്മദാലി, ഉമര്‍ഹാജി തെരുവത്ത്, ടി കെ മുബാറക്ക്, സുമയ്യാ സിദീഖ്, അക്ബര്‍ ചേറ്റുവ, പി സി അബൂബക്കര്‍ ഹാജി, ആര്‍ വി മന്‍സൂര്‍, പി എ അഷ്ക്കര്‍അലി, എം കെ ഹാഷിം, അന്‍വര്‍ ചേറ്റുവ, തമ്പി കളത്തില്‍, സുലൈമാന്‍ ഹാജി, അബ്ദുള്‍ റഊഫ് ചേറ്റുവ, ഫാറൂഖ് പണ്ടാരി, എ കെ മോഹന്‍ദാസ്, ടി ജെ ലുഖ്മാന്‍, എം ബി റഫീഖ് വാടാനപ്പള്ളി, എന്‍ കെ സലാഹുദീന്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.