പേജുകള്‍‌

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി കക്കാട് നാരായണന്‍ നമ്പൂതിരി നിര്യാതനായി

കെ എം അക്ബര്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ തിരുവേഗപ്പുറ കക്കാട് നാരായണന്‍ നമ്പൂതിരി (88) നിര്യാതനായി. ശവസംസ്കാരം വീട്ടുവളപ്പില്‍ നടത്തി. പരേതയായ പകരാവൂര്‍ ആര്യാ അന്തര്‍ജ്ജനമാണ് ഭാര്യ.14 -ാം വയസ്സു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജോലിചെയ്തുവരികയായിരുന്നു.
1977 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. മക്കള്‍: പരമേശ്വരന്‍ നമ്പൂതിരി (റിട്ട. പ്രൊഫ. ശ്രീകൃഷ്ണ കോജേജ്, ഗുരുവായൂര്‍), നാരായണന്‍ നമ്പൂതിരി (റിട്ട. സൂപ്രണ്ട് കെഎസ്ഇബി), ഉണ്ണി (പഞ്ചാബ് നാഷണല്‍ ബാങ്ക്, തിരുവേഗപ്പുറ) ഉമാദേവി (ഡെപ്യൂട്ടി ഡയറക്ടര്‍, കെഎസ്ഐഡി, തിരുവനന്തപുരം), കക്കാട് വാസുദേവന്‍ നമ്പൂതിരി (മുന്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി, കാത്തലിക് സിറിയന്‍ ബാങ്ക് സീനിയര്‍ മാനേജര്‍, വൈലത്തൂര്‍), അഡ്വക്കേറ്റ് കെ എന്‍ ശതീശന്‍ നമ്പൂതിരി (ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍), മരുമക്കള്‍: ഡോ. ശാന്തകുമാരി (റിട്ട. പ്രൊഫ. ഗവ. ട്രെയിനിംങ് കോളേജ്, തൃശ്ശൂര്‍), പത്മജ (അസി.എന്‍ജിനീയര്‍ ഐടിഐ പാലക്കാട്), സുധാദേവി (പ്രധാനാദ്ധ്യാപിക കുളത്തൂര്‍), കൃഷ്ണന്‍ നമ്പൂതിരി (എസ്ബിഐ, തിരുവനന്തപുരം), ജലജ, പ്രൊഫ. ഗായത്രീ ദേവി (എന്‍എസ്എസ് കോളേജ്, ഒറ്റപ്പാലം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.