പാവറട്ടി: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന പാലുവായ് കല്ലുംപുരയില്‍ ഷറഫുദ്ദീന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. സമീപവാസിയായ കൊങ്ങണം വീട്ടില്‍ കെ വി സെയ്തിന്റെ വീടിന്റെ പോര്‍ച്ചിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. വീട്ടുടമസ്ഥന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം കാര്‍ കത്തിയില്ല. ടയര്‍ കരിയുന്ന മണം വീടിനകത്തേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് വീട്ടുടമ പുലര്‍ച്ചെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. ഉടന്‍തന്നെ കാര്‍ ഉടമയെ ഫോണില്‍ വിളിച്ചുവരുത്തി. മാരുതി കാറിന്റെ ബോണറ്റിനടിയില്‍ മറ്റൊരു ടയര്‍ ഇട്ട് കത്തിക്കുകയാണ് സാമൂഹികവിരുദ്ധര്‍ ചെയ്തത്. പോലിസ് സംഘം സംഭവസമയത്ത് തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.