പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു

ഷാക്കിറലി ചാവക്കാട്‌
ചാവക്കാട്: പഞ്ചവടിയില്‍ നിന്നും ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു. ചാവക്കാട് പുന്ന ജുമാമസ്ജിദിനു സമീപം വലിയകത്ത്‌ കുഞ്ഞിമൊയ്തുണ്ണി (80) യാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കുന്നംകുളം സ്വദേശികളായ സഹോദരങ്ങളായ എലവന്ത്ര ശ്രീജിത്ത്‌ (25). സുജിത്ത് (24) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (വ്യാഴം) രാവിലെ തിരുവത്ര പുതിയറയിലുള്ള മകള്‍ ഫാത്തിമാബിയുടെ വസതിയില്‍നിന്ന് തിരിച്ച് പോകുമ്പോള്‍ ആയിരുന്നു സംഭവം. ഉടനെതന്നെ എടക്കഴിയൂര്‍ ലൈഫ്‌ കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ പരേതയായ പാത്തു. മക്കള്‍: മുഹമ്മദ്‌, അഷറഫ്‌, ആമിനു, ഫാത്തിമാബി, സുഹറ, സാജിദ. മരുമക്കള്‍:  റഷീദ്‌, കുഞ്ഞിമോന്‍, മുഹമ്മദ്‌, അബു, ബഷീര്‍, ആസിയ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.