പേജുകള്‍‌

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഇസ്ലാമികേതര പ്രവർത്തനം; ഖത്തറിലെ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഇക്കൊല്ലം വരെ മാത്രം


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ മുഖ്യധാരാ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവർത്തനം നിർത്താൻ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൂന്നുദിവസം മുമ്പ് ബാങ്കുകള്‍ക്ക് നല്‍കിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഖത്തര്‍ നാഷനല്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, അഹ്‌ലി ബാങ്ക്, അല്‍ഖലീജി വാണിജ്യ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷനല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നി ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ 2011 ഡിസംബര്‍ 31നകം പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന് കാണിച്ചാണ് ബാങ്കുകൾക്ക് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
മറ്റു ബാങ്കിങ് സേവനങ്ങളും ഇസ്‌ലാമിക ബാങ്കിങ് സേവനങ്ങളും തമ്മില്‍ കൂടിക്കലർത്തിയാണ് ഇത്രയും കാലം ഈ ബാങ്കുകൾ  പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മുഖ്യധാരാ ബാങ്കുകളുടെ ഇസ്ലാമിക ശാഖകളും സ്വതന്ത്ര ഇസ്‌ലാമിക് ബാങ്കുകളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ മല്‍സരമാകാം ക്യു.സി.ബി അധികൃതരുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ബാങ്ക് അധികൃതര്‍ വിലയിരുത്തുന്നത്.
ക്യു.സി.ബി  ഉന്നയിക്കപ്പെട്ടതുപോലെ ഇസ്‌ലാമിക ബാങ്കിങ്ങും മറ്റു ബാങ്കിങ് സേവനങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അടച്ചുപൂട്ടലിനുത്തരവിറക്കാതെ തന്നെ  മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബാങ്കുകളുടെ അധികൃതർ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.