കെ എം അക്ബര്‍
ചാവക്കാട്: ദേശീയപാത 17 മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് നഗരസഭയുടെ ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ മണത്തല വോള്‍ഗ പള്ളിത്തറയില്‍ നവാസ്(32), ജീവനക്കാരന്‍ ഗുരുവായൂര്‍ മമ്മിയൂര്‍ ഏങ്ങടി അറുമുഖന്‍(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ദിശതെറ്റി വന്ന ഓട്ടോയുമായി കൂട്ടിയിടുക്കന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് പോലിസ് സ്ഥലത്തെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.