മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : എന്‍ ഐ എ ഖത്തറിലേക്ക് എത്തുന്നു.ഐ.ജി ആയിരുന്ന തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് ദേശീയ അന്വേഷണ ഏജന്‍സി ഖത്തറില്‍ എത്തുന്നത്.
മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഗള്‍ഫ് യാത്രക്കിടെ ഖത്തറിലെത്തിയ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്തതായാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ ഖത്തറില്‍ എത്തുന്നത്.
അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു നേരിട്ട് മൊഴിയെടുക്കാനും തച്ചങ്കരി ഖത്തറില്‍ ആരൊക്കെ കണ്ടു എന്നും എന്‍ ഐ എ അന്വേഷിക്കുമെന്നറിയുന്നു.മാര്‍ച്ച് 31 നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനു തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച തച്ചങ്കരി ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.കണ്ണൂര്‍ ഐ.ജി.യായിരിക്കേ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശയാത്ര നടത്തിയതിന് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് തച്ചങ്കരി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.