കെ എം അക്ബര്‍
ചാവക്കാട്: നഗരത്തോടു ചേര്‍ന്നു കിടക്കുന്ന തെക്കഞ്ചേരിയിലേക്ക് നഗരസഭയും ജല അതോറിറ്റിയും കുടിവെള്ളമെത്തിക്കായതോടെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടത്തില്‍. പരാതിയുമായി കൌണ്‍സിലറുടെ അടുത്തെത്തിയ നാട്ടുകാരെ നഗരസഭയില്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൌണ്‍സിലര്‍ മടക്കി അയക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ പത്തു ദിവസമായി വെള്ളം ലഭിക്കാതെ വലഞ്ഞ നാട്ടുകാരുടെ ദാഹമകറ്റാന്‍ സ്കില്‍ ഗ്രൂപ്പ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിച്ച് സൌജന്യമായി വെള്ളം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ നടപടികളെടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയുള്ള ജല അതോറിറ്റിയുടെ ശുദ്ധ ജല വിതരണ പൈപ്പിലൂടെ ജീവനുള്ള മല്‍സ്യങ്ങള്‍ പുറത്തു വന്നതും ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.