കെ എം അക്ബര്‍
ചാവക്കാട്: തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ പണിയെടുക്കുന്ന ഷാനില്‍കുമാറെന്ന യുവാവിനെ കാണുമ്പോള്‍ ആര്‍ക്കും അതൊരു ആശ്ചര്യമല്ല. എന്നാല്‍ ആ യുവാവിനെ കുറിച്ച് കൂടുതലറിയുമ്പോള്‍ ആരും ആദ്യമൊന്നമ്പരക്കും. പാടശേഖരത്തിരെ രണ്ടര ഏക്കറയോളം കൃഷി ഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്ന ഈ യുവാവ് എം.എ ബിരുധദാരിയാണ്. പത്താം ക്ളാസ് യോഗ്യതപോലുമില്ലാത്തവര്‍ ഹൈടെക് ജോലി സ്വപ്നം കണ്ടിരിക്കുന്ന കാലത്താണ് ബേബിറോഡ് വടക്കുംപാട്ട് വീട്ടില്‍ ഷാനില്‍കുമാര്‍ ചണ്ടി നീക്കിയും വരമ്പു തീര്‍ത്തും മണ്ണിനോടു ചേര്‍ന്ന് പണിയെടുക്കുന്നത്. രാവിലെ ഏഴ് മണിയോടെ പാടത്തെത്തുന്ന ഷാനില്‍കുമാര്‍ വൈകീട്ട് ആറുവരെ ജോലി ചെയ്യും. ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് ഇവിടെ വിതച്ചിട്ടുള്ളത്. പഴയ കാല കര്‍ഷകരില്‍ നിന്നും ലഭിച്ച ബാലപാഠങ്ങളുമായി പാടത്തിറങ്ങിയ ഈ യുവ കര്‍ഷകന്‍ മണ്ണില്‍ പൊന്ന് വിളയിക്കാനുള്ള കഠിന പ്രയത്നത്തിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.