കെ എം അക്ബര്‍
ചാവക്കാട്: തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ച നിലയില്‍. അകലാട് ശൈഖ് ഖലീഫ കോളനിയില്‍ പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകള്‍ ഹസീന (രണ്ടര) യാണ് മരിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
ഇതേ സമയം വീട്ടില്‍ ഹസീനയുടെ സഹോരി സീനത്ത് മാത്രമാണ് ഉണ്ടായിരുന്നത്. കല്‍പണിക്ക് പോയിരുന്ന മാതാവിനെ ഉടന്‍ തന്നെ വിവരമറിയിച്ചു. പിന്നീട് കുഞ്ഞിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഖബറടക്കും. സഹോദരിമാര്‍: സുല്‍ഫത്ത്, സീനത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.