കെ എം അക്ബര്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ പുഷ്പോല്‍സവം കാണാനെത്തുന്നവരുടെ തിരക്കേറുന്നു. ആദ്യമായി ഗുരുവായൂരില്‍ സംഘടിപ്പിച്ച പുഷ്പോല്‍സവം കാണുന്നതിന് ആയിരങ്ങളാണ് ഗുരുവായൂരിലേക്കെത്തുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭയും അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുഷ്പ-ഫല-സസ്യ പ്രദര്‍ശമേള 'പുഷ്പേത്സവം 2011' സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പോത്സവത്തോടനുബന്ധിച്ച് സന്ധ്യയ്ക്ക് തുടങ്ങുന്ന നിശാഗന്ധി സര്‍ഗ്ഗോത്സവത്തില്‍ വിവിധ കലാപരിപാടികളാണ് അധികൃതര്‍ ഒരുക്കുന്നത്. ഇന്നലെ സര്‍ഗ്ഗോത്സവത്തില്‍ ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ അരങ്ങേറി. ഇന്ന് കലാഭവന്‍ മഹേഷും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് പരേഡും ഗാനമേളയും നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.