കെ എം അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന് നാളെ തുടക്കം. കിഴക്കെനട നഗരസഭ മൈതാനിയില്‍ ഫെബ്രുവരി 25 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പുഷ്പോത്സവത്തിന്റെ വിളംബരമറിയിച്ച് ഇന്നലെ വിളംബരറാലി നടന്നു. ഉദ്ഘാടന ദിവസം മുതല്‍ സമാപനം വരെ എല്ലാ ദിവസവും വൈകീട്ട് സാംസ്കാരിക കൂട്ടായ്മയും കലാ സന്ധ്യയും ഒരുക്കുന്നുണ്ട്. സ്കൂള്‍ കോളേജ് യുവജനോത്സവ വിജയികളുടെ നൃത്ത നൃത്ത്യങ്ങളും നാട്ടന്‍ പാട്ടുകളും ഉണ്ടാവും. ലഘു ഭക്ഷണശാലകളും നാടന്‍ ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാളുകളും പ്രദര്‍ശനത്തിനേടനുബന്ധിച്ചുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.