പേജുകള്‍‌

GULF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GULF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ഗള്‍ഫില്‍ പണം തട്ടിപ്പ്: പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കെ എം അക്ബര്‍
ഗുരുവായൂര്‍: ഗള്‍ഫില്‍ നിന്നും പണം തട്ടിപ്പ് നടത്തിയ കേസില്‍ പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഗുരുവായൂര്‍ കണ്ടാണശേരി ചൊവ്വല്ലൂര്‍പ്പടി സ്വദേശി ഇ ഇ ഷറഫുദീന്റെ പരാതിയിലാണ് കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് കോവല്‍സ്റ്റോര്‍ റഷിദ് മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍, മകന്‍ സിറാജുദീന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഗുരുവായൂര്‍ പോലീസിനോട് ഉത്തരവിട്ടത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനിടയില്‍ അബ്ദുള്‍ റഹ്മാനും സിറാജുദീനും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വാങ്ങുകയും രണ്ടര ലക്ഷം രൂപ തിരികെ നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ മുങ്ങിയെന്നും കാണിച്ചാണ് ഷറഫുദീന്‍ പരാതി നല്‍കിയത്. വാദിക്കു വേണ്ടി അഡ്വ. ബിജു വലിയപറമ്പില്‍ ഹാജറായി.

2010 ഡിസംബർ 23, വ്യാഴാഴ്‌ച

മലയാളികള്‍ക്കായി നോര്‍ക്കയുടെ വെബ് പോര്‍ട്ടല്‍


നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് മേഖലയില്‍ ജോലി നഷ്ടപെടുന്ന മലയാളികള്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്്സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി. തൊഴിലാളികള്‍ക്ക് ജോലിക്കുള്ള അവസരങ്ങളെക്കുറിച്ച് അറിയാനും ഇടനിലക്കാര്‍ മുഖേനെ കബളിക്കപെടാതിരിക്കാനുമാണ് പുതിയ പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫ് മേഖലയിലെ വിവിധ കമ്പനികളുമായി ജോലി ലഭ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും നോര്‍ക്ക തീരുമാനിച്ചു. നോര്‍ക്ക റൂട്ട്്്സിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രവാസികളോട് പ്രവാസി സുരക്ഷ സ്കീമില്‍ അംഗങ്ങളാകാനും യോഗം അഭ്യര്‍ഥിച്ചു. നോര്‍ക്ക സി.ഇ.ഒ ബാലഭാസ്കര്‍, സെക്രട്ടറി ടി.കെ.മനോജ് കുമാര്‍ ഐ.എ.എസ്, ഡയറക്ടറായ കെ.ടി.ജലീല്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തു.