അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: വിദേശികള്‍ക്ക് സൌദിയില്‍ സ്ഥലവും കെട്ടിടവുമുള്‍പ്പെടെയുള്ളവ വാങ്ങാന്‍ അനുമതി നല്‍കുന്ന സുപ്രധാന നിയമ ഭേതഗതിക്ക് സൌദി ശൂറാ കൌണ്‍സില്‍ അനുമതി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന ശൂറാ കൌണ്‍സില്‍ യോഗമാണ് ഇതിനായി റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ നിയമത്തില്‍ ഭേദഗതിക്ക് അനുമതി നല്‍കിയത്. ചെയര്‍മാന്‍ അബ്ദുല്ല ആലു ഷൈഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശൂറാ കൌണ്‍സിലിന്റെ 77 ആമത് യോഗത്തിലാണ് തീരുമാനം. സൌദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യത്ത് സ്ഥലവും കെട്ടിടവും വാങ്ങിക്കാന്‍ അനുമതി നല്‍കണമെന്ന ശൂറയുടെ സാമ്പത്തിക, ഊര്‍ജ കാര്യ കമ്മിറ്റിയുടെ നിര്‍ദേശത്തെ ശൂറ ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നെന്ന് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗള്‍ഫ് രാജ്യവും പശ്ചിമേഷ്യയിലെ ഏറ്റവും ഭദ്രമായ സാമ്പത്തിക ശക്തിയുമായ സൌദി അറേബ്യയില്‍ 2015 ആകുമ്പോള്‍ 12 ലക്ഷം വീടുകള്‍ ആവശ്യമായി വരുമെന്ന് അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശൂറയുടെ തീരുമാനം രാജ്യത്ത് ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല സൌദിയിലെ പ്രവാസി സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹിക അന്തരീക്ഷത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് ഈ തീരുമാനം വഴിവെക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.