പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഖത്തറിലെ പുസ്തക പ്രേമികള്‍ക്കായി ഒരു കടല്‍ പുസ്തകമേള

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹയിലെ പുസ്തക പ്രേമികൾക്കായി ഒരു കടൽ പുസ്തകമേള.ഫെബ്രുവരി 22 മുതല്‍ 28 വരെ കടൽ പുസ്തകശാല  തുറമുഖത്തിലെ എട്ടാം നമ്പര്‍ ബര്‍ത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവർത്തിക്കുന്നു. ദിവസവും ഉച്ചയ്ക്കു ശേഷം രണ്ടു മുതല്‍ 10 വരെയാണ് പ്രദര്‍ശനം. രണ്ടു റിയാല്‍ പ്രവേശനഫീസ് നൽകിയാൽ ലോകത്തിലെ ഏറ്റവും വലിയ കടൽ പുസ്തകമേള കാണാം.
വൻ പുസ്തകശേഖരവുമായി ലോഗോസ് ഹോപ് എന്ന കപ്പലാണ് ഖത്തറില്‍ എത്തുന്നത്. ഈ കമ്പിനിയുടെ സഹോദര കപ്പലുകളായ ലോഗോസ് 1971ലും ഡൌലോസ് 2006ലും ഖത്തറില്‍ വന്നിരുന്നു. ജര്‍മനി ആസ്ഥാനമായുള്ള ജിബിഎ ഷിപ്സ് എന്ന രാജ്യാന്തര ജീവകാരുണ്യ സംഘടനയാണ് ലോഗോസ് ഹോപ് എന്ന കപ്പല്‍ പുസ്തകശാല ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്രം, കായികം, വിനോദം, പാചകം, കല, തത്ത്വശാസ്ത്രം, ഭാഷ,ബാലസാഹിത്യങ്ങൾ‍, നിഘണ്ടുകൾ‍, പാഠപുസ്തകങ്ങൾ‍, അറ്റ്ലസുകള്‍ തുടങ്ങിയവയും മേളയില്‍ വില്‍പനയ്ക്കുണ്ടാകും. തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അയ്യായിരത്തിലേറെ പുസ്തകങ്ങളാണ് കപ്പലിലെ പ്രദര്‍ശനത്തിലുള്ളത്. സന്ദര്‍ശകര്‍ക്കായി ശീതീകരിച്ച ഡക്ക്, കഫേ, ഫിലിം പ്രദര്‍ശനം എന്നിവയും കപ്പലിലുണ്ട്. മിതമായ നിരക്കിലാണു വില്‍പന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.