കെ എം അക്ബര്‍
ചാവക്കാട്: കള്ളനും കാറ്റും ചതിക്കുമെന്ന പഴമൊഴിയൊന്നും ഏശിയില്ല. ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് നൂറോളം കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകരാണ് നൂറോളം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആയിരക്കണക്കിനു കടലാമക്കുഞ്ഞുങ്ങളെയാണ് ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകര്‍ വിരിയിച്ചിറിക്കിയിട്ടുള്ളത്. ആമ കടല്‍തീരത്ത് കയറി മുട്ടയിട്ട നാള്‍ മുതല്‍ മുട്ടകള്‍ വിരിയുന്നത് വരെ ഈ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ രാവും പകവും ആമമുട്ടകള്‍ക്ക് കാവലിരുന്നു. മുട്ടകളിട്ട സ്ഥലത്തിനു ചുറ്റും സംരക്ഷണ കൂടൊരുക്കി ഇതിനോടു ചേര്‍ന്ന് ചെറിയ ടെന്റ് കെട്ടിയാണ് ഇവര്‍ മുട്ട മോഷ്ടാക്കളില്‍ നിന്നും കടലാമ മുട്ടകള്‍ക്ക് കാവലിരുന്നത്. കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങളെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കടലിലേക്കിറക്കി വിട്ടു. എ സി സജിന്‍, കെ എസ് സുബീഷ്, കെ പി മുനീര്‍, പി എസ് പ്രണവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു 50 ദിവസത്തോളം കടലാമമുട്ടകള്‍ക്ക് കാവലിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.