പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

വീടുകളുടെ നിര്‍മാണത്തിനായി മണലെടുക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരാതി

സുനാമി പുനരധിവാസ പദ്ധതി
കെ എം അക്ബര്‍  
ചാവക്കാട്: സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പില്‍ നടക്കുന്ന വീടുകളുടെ നിര്‍മാണത്തിനായി മണലെടുക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരാതി. പരിസരവാസികളാണ് ഇതു സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. നിര്‍മാണത്തിനാവശ്യമായ മണല്‍ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ വീടുകള്‍ നിര്‍മിക്കുന്ന സ്ഥലത്തു നിന്നു തന്നെ വന്‍തോതില്‍ മണലെടുക്കുന്നത്. കുഴിയുണ്ടാക്കി വലിയ മോട്ടോര്‍ ഉപയോഗിച്ച് മണല്‍ ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. മണ്ണെടുപ്പിനെ തുടര്‍ന്ന് ഇവിടെ വര്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. മണലെടുപ്പ് ശക്തമായപ്പോഴാണ് നാട്ടുകാര്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തുടര്‍ന്നും മണലെടുപ്പ് തകൃതിയായതോടെ നാട്ടുകാരില്‍ ചിലര്‍ അധികൃതരെ വിവരം ബോധ്യപ്പെടുത്തുകയും താല്‍ക്കാലികമായി മണലെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയുമാണ്. വീടുകളുടെ നിര്‍മണത്തിനായി സൂക്ഷിച്ചിട്ടുള്ള മണല്‍ രാത്രി സമയങ്ങളില്‍ ചിലര്‍ ഇവിടെ നിന്നും മറ്റു ആവശ്യങ്ങള്‍ക്കായി കെണ്ടുപോകുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. 7.14 ഏക്കര്‍ ഭൂമിയില്‍ ഫെബ്രുവരി 11നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകളുടെ നിര്‍മാണം നടക്കുന്നത് ഇവിടെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.