ചാവക്കാട്: ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യംകുറിച്ച പ്രക്ഷോപത്തിനു പിന്തുണയറിയിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ചാവക്കാട് നടന്ന പ്രകടനത്തിന് ഏരിയ പ്രസിഡന്റ് ബി ടി സലാഹുദീന്‍ തങ്ങള്‍, ഷറഫു, നസറുല്ല തങ്ങള്‍, അമീര്‍ പുന്ന നേതൃത്വം നല്‍കി. വടക്കെ ബൈപാസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. കേച്ചേരി ഏരിയയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ സെക്രട്ടറി ഷംസു, ഏരിയ സെക്രട്ടറി ദിലീഫ്, മുസ്തഫ ഗുരുവായൂര്‍, ഹസന്‍ പട്ടിക്കര നേതൃത്വം നല്‍കി. മന്ദലാംകുന്ന് ഏരിയയുടെ നേതൃത്വത്തില്‍ എടക്കഴിയൂരില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് മജീദ് തെക്കേക്കാട്ടില്‍, സെക്രട്ടറി ഇസ്മായില്‍ അണ്ടത്തോട്, ടി എ ഷഫീഖ്, അഷ്ക്കര്‍, ജംഷീര്‍, ഷഹബീര്‍, അയ്യൂബ് നേതൃത്വം നല്‍കി. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രകടനക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഭരാണാധികാരികള്‍ക്കെതിരെയും മുദ്രാവാക്യമുയര്‍ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.