മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ വെസ്റ്റ് ബേയിലെ പ്രധാന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതാള പാത നിര്‍മാണം തുടങ്ങി.36 ബില്യന്‍ ഡോളര്‍ ചിലവു വരുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതാള പാതക്കിടക്ക് 10 സ്റ്റേഷനുകളും ഉണ്ടായിരിക്കും.
വാണിജ്യ, വ്യവസായ, ഭരണ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും പാത നിര്‍മിക്കുക. ദോഹ മെട്രോ പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഓട്ടോമാറ്റഡ് പീപ്പിള്‍ മൂവര്‍ സിസ്റ്റം 2018നകം പൂര്‍ത്തിയാക്കും. പൊതു ജനങ്ങള്‍ക്കും വിഐപികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി മൂന്നു കാരിജുകള്‍ ഉണ്ടാകുന്ന മെട്രോയില്‍ ഡ്രൈവറുണ്ടായിരിക്കില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.