പാവറട്ടി: കൂട്ടി എഴുന്നള്ളിപ്പിന്റെ മനോഹാരിതയില്‍ വെന്മേനാട് തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണവിസ്മയകാഴ്ചയായി. പെരുവനം കുട്ടന്‍മാരാരുടെയും ചെറുശേരി കുട്ടന്‍മാരാരുടെയും നേതൃത്വത്തിലുള്ള വാദ്യകലാസംഘം നാദമഴ പെയ്യിച്ചപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. 14 ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ നിരന്നു. ശങ്കരംകുളങ്ങര മണികണ്ഠന്‍ ഭഗവതിയുടെ തിടമ്പേറ്റി. 11 ദേശങ്ങളില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പുകളാണ് ക്ഷേത്രത്തിലെത്തിയത്.
കലം കരിക്കല്‍, കളമെഴുത്തുപാട്ട്, തായമ്പക, ഐവര്‍കളി, കോല്‍ക്കളി എന്നിവ നടന്നു. ഇന്ന് ക്ഷേത്രത്തില്‍ കാര്‍ത്തിക വേല ആഘോഷിക്കും. രാവിലെ 11 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാദ്യമേളങ്ങളോടെ കാളകളിയും ദേവി ദേവന്മാരുടെ ഭക്തിവേഷങ്ങളും കാളിവരവും ഉണ്ടാകും. മൂന്നിന് ഇവ ക്ഷേത്ര പരിസരത്തെത്തും. 3.30ന് വടക്കുംകാവില്‍ ഭദ്രകാളിക്ക് ഗുരുതി തര്‍പ്പണം നടത്തി ആഘോഷങ്ങള്‍ സമാപിക്കും. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം.എസ്. ദാമോദരന്‍, കെ.വി. വാസു, വി.എസ്. ശിവനാഥന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.