കെ എം അക്ബര്‍
ചാവക്കാട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയുടെ ഒരു ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര അത്താണി രായംമരക്കാര്‍ വീട്ടില്‍ തെരുവത്ത് നസീറി(37)നെയാണ് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍ മുനീര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്രീകൃഷ്ണകുമാര്‍, സുരേന്ദ്രന്‍, സജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ പാവറട്ടി വെണ്‍മേനാട് മരുതയൂര്‍ നാലകത്ത് കൂളിയില്‍ ഇസ്ഹാക്കി (34) നായി തിരച്ചില്‍ ശക്തമാക്കി. നസീറിന്റെ സഹോദരി ഭര്‍ത്താവാണ് ഇസ്ഹാക്ക്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന തിരുവത്ര തേര്‍ളി വീട്ടില്‍ കുമാരന്റെ പക്കല്‍ നിന്നും കാറിലെത്തിയ സംഘം ബാഗ് കവര്‍ന്ന് രക്ഷപ്പെട്ടത്. ബാഗിലുണ്ടായിരുന്ന 81,000 രൂപയും ചെക്ക് ബുക്ക്, പാസ്പോര്‍ട്ട് എന്നിവ നസീറിന്റെ പക്കല്‍ നിന്നും കണ്ടെത്തി. കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.