കെ എം അക്ബര്‍
ചാവക്കാട്: തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ സംസ്ഥാനത്ത് ജാതി സംഘടനകള്‍ ഉറഞ്ഞു തുള്ളുകയാണെന്ന് സംവിധായകന്‍ ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. എടക്കഴിയൂര്‍ സഹൃദയ ഏര്‍പ്പെടുത്തിയ പ്രഥമ 'സഹൃദയ ഗ്രാമീണ്‍ പുരസ്ക്കാരം' ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസക്കുട്ടി ഹാജിക്ക് നല്‍കി സംസാരിക്കുകായിരുന്നു അദേഹം. ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി സുരേന്ദ്രന്‍, കെ കമറുദീന്‍, ആര്‍ പി ബഷീര്‍, എസ് എ അബൂബക്കര്‍ ഹാജി, പി ഹംസ ഹാജി, എം സി മുസ്തഫ, ജലീല്‍ കാര്യാടത്ത്, കെ എ മുസ്താക്ക്, കെ എ ബഷീര്‍, ഷാജി ചീനപ്പുള്ളി സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.